National News

95 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരൻ;16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽ പുതുജീവിതത്തിലേക്ക്

രാജസ്ഥാനില്‍ 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽ രക്ഷിച്ചു.രാജസ്ഥാനിലെ ജലോറില്‍ വ്യാഴാഴ്ച രാവില പത്തുമണിക്കാണ് സംഭവം. ലച്ചാരി ഗ്രാമത്തില്‍ പുതുതായി കുഴിച്ച കുഴല്‍ക്കിണറിന് സമീപം കളിച്ചു കൊണ്ടിരിക്കേ നാലുവയസുകാരനായ അനിലാണ് അപകടത്തില്‍പ്പെട്ടത്.

ദേശീയ ദുരന്തനിവാരണ സേന അടക്കം നിരവധിപ്പേര്‍ ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുട്ടിയെ രക്ഷിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാരുടെ സഹായത്തോട് കൂടി കുട്ടിയെ പുതിയ ജീവിതത്തിലേക്ക് നയിച്ചത്.

കുട്ടി സുരക്ഷിതമാണെന്നും ആരോഗ്യനിലയില്‍ ഭയപ്പെടാനില്ലെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു വരികയാണ്. കുഴല്‍ക്കിണറില്‍ കുടുങ്ങി കിടന്ന സമയത്ത് കുട്ടിക്ക് ഓക്‌സിജന്‍ സഹായം നല്‍കിയിരുന്നു. പൈപ്പ്‌ലൈന്‍ വഴിയാണ് കുട്ടിക്ക് ഓക്‌സിജന്‍ എത്തിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!