ഇറ്റലി : അർജന്റീനൻ യുവൻറസ് താരം പൗളോ ഡിബാല നീണ്ട ഒന്നര മാസത്തെ ചികിത്സയ്‌ക്കൊടുവിൽ രോഗമുക്തനായി ഈ സന്തോഷ വാർത്ത ആദ്യം പങ്കു വെച്ചത് യുവൻറസ് ബോർഡ് അംഗങ്ങൾ തന്നെ ആയിരുന്നു. ഇതിനു തൊട്ടു പിന്നാലെ തനിക്കൊപ്പം നിന്ന മുഴുവൻ പേർക്കും നന്ദി അർപ്പിച്ച് താരവും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയോട് കൂടിയ കുറിപ്പ് എഴുതി.
A post shared by Paulo Dybala (@paulodybala) on May 6, 2020 at 9:10am PDT
മാർച്ചിലാണ് യുവന്റെസ് താരങ്ങളായ ഡിബാലയും ഡാനിയേൽ റുഗാനിയും ബ്ലെയ്സ് മറ്റ്യൂഡിയും കോവിഡ് ബാധിതരാണെന്ന വാർത്ത അറിയുന്നത്. ഇറ്റലിയിൽ രോഗികളുടെ എണ്ണം നിരന്തരം വർധിക്കുന്ന സാഹചര്യത്തിലായിരുന്നു. താരങ്ങൾക്ക് രോഗം ബാധിച്ചതിൽ ക്ലബ് ആശങ്ക പ്രകടിപിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ മുഴുവൻ താരങ്ങളും രോഗമുക്തരായി ഡിബാലയ്ക്ക് മുൻപേ തന്നെ മറ്റു താരങ്ങൾ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു.ഇരട്ട ടെസ്റ്റ് നടത്തിയ താരത്തിൻെറ ഫലം നെഗറ്റീവാണെന്നും ഡിബാല ഇനി ഐസൊലേഷനിൽ തുടരേണ്ടതില്ലെന്നും ക്ലബ് വ്യക്തമാക്കി.
Many people talked in the past weeks … but I can finally confirm that I am healed. Thank you once again for your support and my thoughts on all who are still suffering from it. Take care! ♥️
— Paulo Dybala (@PauDybala_JR) May 6, 2020