കുറ്റ്യാടി: മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ല വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. കുറ്റ്യാടി ടൗൺ, കാക്കുനി, തീക്കുനി, പുറമേരി, വില്യാപളളി, ആയഞ്ചേരി, മണിയൂർ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം വോട്ടർമാരെ നേരിൽ കണ്ടു.

വിവിധ കോളനികളിൽ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തിങ്കൾ രാത്രിയോടെ കുറ്റ്യാടി ടൗണിൽ നടന്ന റോഡ് ഷോ ആവേശമായി. രാത്രി ആയഞ്ചേരിയിൽ നടന്ന ഡിജെ ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ ആവേശമായി.

