ലെബനാനിലും ഗാസയിലും വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഫലസ്തീൻ സായുധസംഘമായ ഹമാസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസ് ലബനാനിൽ നിന്ന് തങ്ങൾക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഇസ്രയേലിന്റെ തിരിച്ചടി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തെക്കൻ ലബനാനിലെ തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചുവെന്ന് ഇസ്രായേലി പ്രതിരോധ സേന അവകാശപ്പെട്ടു. . ഈയാഴ്ച വിവിധ ദിവസങ്ങളിലായി ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേലിന്റെ റെയ്ഡിനും പോലീസ് നടപടികള്‍ക്കും പിന്നാലെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു.
ഇസ്രയേലി ആക്രമണങ്ങളെ ഫലസ്തീനികൾ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്ന് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ്യാ പറഞ്ഞു. . എന്നാല്‍, ഹമാസിനെ ലബനാനിൽ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഇവിടെ നിന്നുണ്ടാവുന്ന എല്ലാ ആക്രമണങ്ങള്‍ക്കും ഉത്തരവാദികള്‍ അവരായിരിക്കുമെന്നും ഇസ്രയേലി സേന പ്രതികരിച്ചു.

