ഓൺലൈൻ ഗെയിമിങിന് നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്ര സർക്കാർ. വാതുവെപ്പ് ചൂതാട്ടം തുടങ്ങിയ ഓൺ ലൈൻ ഗെയിമുകൾ പൂർണമായി നിരോധിക്കുമെന്ന് ഐ ടി മന്ത്രാലയം അറിയിച്ചു.. ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട കരട് നയം പുറത്തിറക്കിയിരുന്നു.
പതിനെട്ട് വയസിന് കുറവ് പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഗെയിം കളിക്കാൻ സാധിക്കൂ എന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്.
രാജ്യത്താദ്യമായാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. ഏതെല്ലാം ഓണ്‍ലൈന്‍ ഗെയിമുകളാണ് അനുവദനീയമെന്ന് തീരുമാനിക്കുന്ന ചുമതല എസ്ആര്‍ഒകള്‍ക്കായിരിക്കും. വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതായിരിക്കും ഇതിന്റെ മാനദണ്ഡം.