കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സി.ബി.ഐ 5, ദ ബ്രെയ്നിന്റെ ടീസർ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ സ്വന്തമാക്കിയത് രണ്ട് മില്യണിലധികം കാഴ്ച്ചക്കാരെ.നേരറിയാൻ സി.ബി.ഐ ഇറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രം വരുന്നത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ചിത്രത്തിന്റെ നിർമ്മാണം. എസ്. എൻ സ്വാമിയുടെ തിരക്കഥയ്ക്ക്, കെ മധുവാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാന്ധി കുടുംബത്തിലെ മരണങ്ങളെ കുറിച്ച് പറയുന്ന സേതുരാമയ്യരുടെ വോയിസ് ഓവറിലാണ് ടീസർ തുടങ്ങുന്നത്. മറ്റ് സിബിഐ ചിത്രങ്ങൾ പോലെ തന്നെ കൊലപാതകങ്ങളും അതിന്റെ ചുരുളഴിക്കലുമാണ് സിബിഐ 5 എന്ന് തോന്നിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ.
മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, മുകേഷ്, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു,ആശാ ശരത്ത്, കനിഹ, മാളവിക മേനോന്‍, അന്‍സിബ, മാളവിക നായര്‍, മായാ വിശ്വനാഥ്, സുദേവ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

