ആശുപത്രി ബില്ല് മാസ തവണയായി അടയ്ക്കാവുന്ന “സ്കീം സീറോ” പദ്ധതിയുമായി ശാന്തി ഹോസ്പിറ്റലും ബജാജ് ഫിൻസർവും. 12000 രൂപ മുതൽ നാല് ലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് പദ്ധതിയിലുൾപ്പെടുക.
അപ്രതീക്ഷിതമായി സംഭവിക്കുന്ന ആശുപത്രി ചെലവുകൾക്ക് രോഗികളിലും അവരുടെ കുടുംബങ്ങളുടെ ഉണ്ടാക്കുന്ന പരിഭ്രാന്തിയും സാമ്പത്തിക പ്രയാസങ്ങളും പരിഹരിക്കാനാണ് “സ്കീം സീറോ” പദ്ധതി നടപ്പാക്കുന്നത്. ഏത് ആശുപത്രി ചികിത്സയ്ക്കും ഈ പദ്ധതി ഉപയോഗിക്കാമെങ്കിലും വാഹന അപകടങ്ങൾ അടിയന്തര ശസ്ത്രക്രിയകൾ എന്നിവയ്ക്ക് അതിവേഗം പണം ലഭ്യമാക്കുവാൻ പദ്ധതി കൂടുതൽ ഉപകാരപ്പെടും എന്നും ആധുനിക ചികിത്സ സൗകര്യങ്ങൾ സാധാരണകാരിലേക്ക് ലഭ്യമാക്കുക എന്ന ശാന്തിയുടെ ലക്ഷ്യ പൂർത്തീകരണത്തിന്റെ മറ്റൊരു വഴിത്തിരിവ് കൂടിയാണ് ഈ പദ്ധതി എന്നും ഹോസ്പിറ്റൽ മാനേജ്മെൻറ് അഭിപ്രായപ്പെട്ടു.
വായ്പകൾ അഞ്ചുമിനിറ്റ് കൊണ്ട് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.