Trending

പെരുന്തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ക‍ർഷകൻ മരിച്ചു

കൃഷിയിടത്തിൽ നിന്ന് പെരുന്തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക‍ർഷകൻ മരിച്ചു.
ഇടുക്കി നെടുങ്കണ്ടത്ത് ആണ് സംഭവം.നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്മണി (69) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് കൃഷിയിടത്തിൽ നിന്നും വെള്ളം ശേഖരിക്കാൻ പോയപ്പോൾ സുബ്രമണിക്ക് പെരിന്തേനീച്ചകളുടെ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സുബ്രഹ്മണി ബോധരഹിതനായി നിലത്തുവീണു. ഇദ്ദേഹത്തെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. സുബ്രഹ്മണിയെ രക്ഷിക്കാനെത്തിയ മറ്റ് നാലുപേർക്കും കുത്തേറ്റെങ്കിലും ഇവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചിരുന്നു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!