Local Trending

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കും

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇതുവരെ പൂര്‍ണമായും കൊടുത്തു തീര്‍ക്കാന്‍ സാധിക്കാത്ത സാഹചര്യം കേരളത്തിന്റെ പ്രാദേശിക സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കുമെന്ന് കേരള എന്‍.ജി. ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും സെറ്റോ ജില്ല ചെയര്‍മാനുമായ എം ഷിബു പറഞ്ഞു .കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് കമ്മിറ്റി കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ സബ്ബ് ട്രഷറിയ്ക്ക് മുന്‍പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം മാര്‍ച്ച് 7 കഴിഞ്ഞിട്ടും വിതരണം പൂര്‍ത്തിയായിട്ടില്ല. ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രാഞ്ച് പ്രസിഡണ്ട് സജീവന്‍ പൊറ്റക്കാട്ട് അധ്യക്ഷനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സിജു .കെ. നായര്‍, സംസ്ഥാന കമ്മിറ്റി അംഗം കെ. ദിനേശന്‍, ജില്ലാ വൈസ് പ്രസിഡണ്ട് രഞ്ജിത്ത് ചേമ്പാല എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി സന്തോഷ് പി കെ സ്വാഗതവും, ബ്രാഞ്ച് ട്രഷറര്‍ നിഷാന്ത് കെ ടി നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് ശശിധരന്‍ വി. വി , അനുരാഗ് , വിവേക് രമേശന്‍. ടി, ഉണ്ണികൃഷ്ണന്‍ നിധിന്‍ .കെ എന്നിവര്‍ നേതൃത്വം നല്‍കി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!