Local News

ഏകദിന അധ്യാപക ശിൽപശാലയും യാത്രയയപ്പ് സംഗമവും നടത്തി

ഉപജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാലയും യാത്രയയപ്പ് യോഗ സംഗമവും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു.സർവീസിൽ നിന്നും വിരമിക്കുന്ന മർക്കസ് ബോയ്സ് ഹൈസ്കൂൾ അധ്യാപിക വി. ആസ്യക്കുട്ടി ടീച്ചർക്ക് കോഴിക്കോട് ജില്ലാ അറബിക് ഇൻസ്പെക്ടർ ടി. ഫൈസൽ ഉപഹാര സമർപ്പണം നടത്തി.
റവന്യൂ ജില്ലാ അറബിക് അധ്യാപക മത്സര വിജയികളായ അനീസുറഹ്മാൻ (പുള്ളന്നൂർ ന്യൂ.ജി.എൽ.പി സ്കൂൾ) , ടി. മുഹമ്മദലി (കോണോട്ട് എ എൽ പി സ്കൂൾ), ഹാഫിസ് റഹ്മാൻ (കുന്ദമംഗലം എച്ച്എസ്എസ്) എന്നിവരെയും സംസ്ഥാന സ്കൂൾ കലോത്സവം എ ഗ്രേഡ് നേടിയ ഉക്കാഷ അബ്ദുറഹ്മാൻ, ആയിഷ മിർഫ(കുന്നമംഗലം എച്ച് എസ് എസ് ), ആയിഷ നജ (മർക്കസ് ഗേൾസ് എച്ച്.എസ്.എസ്) എന്നിവരെയും ആദരിച്ചു. കെ സുലൈഖ,അബ്ദുറഹ്മാൻ കീലത്ത്,എൻ പി അബ്ദുൽ റഷീദ്,പി അബ്ദുൽ ബഷീർ,മുഹമ്മദ് യാസീൻ നിസാമി,ഡോ. അബൂബക്കർ നിസാമി,ജാഫർ എൻ ,അബ്ദുറസാഖ് എം കെ,അഷ്റഫ്, ഹാഷിദ് കെ.പി , കെ.എം.എ റഹ് മാൻ , എ.സി,ആരിഫ് എ,മുഹമ്മദലി ടി ,ജലീൽ കെ എന്നിവർ സംസാരിച്ചു.
ചിത്രം…സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കോഴിക്കോട് ജില്ലാ അറബിക് ഇൻസ്പെക്ടർ ടി.ഫൈസൽ ഉപഹാരം നൽകുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!