പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്‌ഗാനിൽ നിന്ന് ഗുജറാത്തിലെത്തി ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് നേടി റസിയ മുറാദി എന്ന അഫ്ഗാൻ വനിത.
വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സ്ത്രീകളെ ഞാൻ പ്രതിനിധീകരിക്കുന്നുവെന്നും അവസരം ലഭിച്ചാൽ സ്ത്രീകൾക്ക് ഏത് മേഖലയിലും മികവ് പുലർത്താൻ കഴിയുമെന്ന് താലിബാനെ അറിയിക്കാൻ ആഗ്രഹിക്കുകയാണെന്നും റസിയ മുറാദി പറഞ്ഞു.
എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ 8.60 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് നേടി വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് അഫ്ഗാൻ പൗരനായ റസിയ മുറാദി സ്വർണമെഡൽ നേടിയത്.കഴിഞ്ഞ വർഷം ഏപ്രിലിൽ എംഎ പൂർത്തിയാക്കിയ റസിയ ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പിഎച്ച്ഡി ചെയ്യുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മെഡൽ ദാന ചടങ്ങ് .
കഴിഞ്ഞ മൂന്ന് വർഷമായി അഫ്ഗാനിസ്ഥാനിലെ തന്റെ കുടുംബത്തെ കാണാൻ റസിയക്ക് കഴിഞ്ഞിട്ടില്ല.
ഇന്ത്യയിലെത്തിയ ശേഷം, കൊവിഡ് ലോക്ക്ഡൗൺ കാരണം ഓൺലൈൻ രീതിയിലായിരുന്നു പഠനം. മിക്ക ക്ലാസുകളും പരീക്ഷകളും ആദ്യ രണ്ട് സെമസ്റ്റർ പരീക്ഷകളും ഓൺലൈനായിരുന്നു.