രാക്ഷസൻ എന്ന തമിഴ് സിനിമയിലെ വില്ലനായി താരതമ്യ പെടുത്തി പരിഹസിച്ചതിന് യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ശിവകാശിക്കടുത്ത് ആത്തൂർ സുബ്രഹ്മണ്യപുരം സ്വദേശി മണികണ്ഠൻ (29) ആണു സുഹൃത്ത് മുത്തുരാജിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുത്ത് രാജ് പിടിയിലായി.
ഒരുമിച്ച് മദ്യപിക്കുന്നിടെ മണികണ്ഠൻ മുത്തുരാജിനെ ‘രാക്ഷസൻ’ എന്ന തമിഴ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേരു വിളിക്കുകയും ശാരീരിക അവസ്ഥയുടെ പേരിൽ കളിയാക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ മുത്തു മണികണ്ഠന്റെ കഴുത്തിൽ കുത്തി.
ഗുരുതര പരുക്കേറ്റ മണികണ്ഠൻ ആശുപത്രിയിലെത്തും മുൻപേ മരിച്ചു. 2 മാസം മുൻപായിരുന്നു മണികണ്ഠന്റെ വിവാഹം കഴിഞ്ഞത്

