‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു.സുരേന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഖിൽ അക്കിനേനിയാണ് നായക കഥാപാത്രമായി എത്തുന്നത്. സൈനിക വേഷത്തിലുള്ള മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.തൊപ്പി വച്ച ഗെറ്റപ്പിലാണ് ചിത്രത്തില്‍ കഥാപാത്രം. തോക്ക് ഏന്തിയിട്ടുമുണ്ട്.
A Stalwart of Indian Cinema who paved his own path with Discipline & Dedication 🔥
— Vamsi Kaka (@vamsikaka) March 7, 2022
Megastar @mammukka🤘Joins the shoot of #AGENT ⚡️
Can’t wait to witness the magic on sets ❤️@AkhilAkkineni8 @DirSurender @AnilSunkara1 @VamsiVakkantham@hiphoptamizha @AKentsOfficial @S2C_Offl pic.twitter.com/famvRU9wTa
ഒരു പട്ടാള ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഹംഗറിയിലെ ഒരു ഷെഡ്യൂളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു.’ദി ഡെവിൾ, റൂത്ത് ലസ്സ് സേവിയർ’ എന്ന ടാഗ് ലൈനോട് കൂടിയുള്ള പോസ്റ്റർ ട്വിറ്ററിലൂടെയാണ് പങ്ക് വെച്ചത്.ചിത്രത്തിൽ ഒരു സ്പൈ ഏജന്റിന്റെ വേഷത്തിലാണ് അഖിൽ എത്തുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വക്കന്തം വംശിയാണ്. എ.കെ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് തമിഴയാണ്.

