ദുല്‍ഖര്‍ സല്‍മാൻ റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം സല്യൂട്ട് ഒടിടിയില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു. സോണി ലിവിലൂടെ ചിത്രം ഉടന്‍തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു.സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 14ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. സല്യൂട്ട്. ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക.മനോജ് കെ ജയന്‍, സായ്കുമാര്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എസ്.ഐ അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഓഫീസറെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലറിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.