കിറ്റ്‌സ് നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ്, പൂൾ ലൈഫ് ഗാർഡ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ദിവസത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിന് 18-40 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 100 പേർക്കാണ് പരിശീലനം നൽകുക. പട്ടികജാതി പട്ടികവർഗത്തിലെ നീന്തലറിയാവുന്ന സ്ത്രീകൾക്കാണ് പൂൾ ലൈഫ് ഗാർഡ് കോഴ്‌സ്. ആറ് ദിവസത്തെ കോഴ്‌സിന് 20-45 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 125 പേർക്കാണ് പ്രവേശനം. 12വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org.