Trending

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സി.എ/സി.എസ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

ചാർട്ടേർഡ് അക്കൗണ്ടൺ്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ടൺ്‌സ് (കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ  വാർഷിക വരുമാന മുളള അവസാനവർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ എട്ട് ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെ പരിഗണിക്കും. 60 ശതമാനം മാർക്ക് നേടുന്ന പ്ലസ്ടു/ബി.കോം അല്ലെങ്കിൽ മറ്റു ബിരുദധാരികളിൽ നിന്ന് മെറിറ്റിന്റേയും വരുമാനത്തിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.  ബി.പി.എൽ വിഭാഗക്കാർ നിർബന്ധമയും റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്ക് സംവരണം ചെയ്തതാണ്.

വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.  മുൻ വർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേൺണ്ടതില്ല. 15,000 രൂപയാണ് സ്‌കോളർഷിപ്പ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉൺണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ൽ ഓൺലൈനായി 12 വരെ അപേക്ഷിക്കാം. ഫോൺ: 0471-2300524.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!