Trending

കൂറ്റനാട് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു: പാപ്പാനെ കുത്തിക്കൊന്നു

കൂറ്റനാട് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. ആന പാപ്പാനെ കുത്തിക്കൊന്നു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാൻ കുഞ്ഞുമോനെ കുത്തിക്കൊന്നത്. കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള 28 ടീമുകളിൽ നിന്നായി 47 ആനകൾ നഗരപ്രദക്ഷിണത്തിനായി ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടയാണ് വള്ളംകുളം നാരായണൻകുട്ടി എന്ന ആന ഇടഞ്ഞത്. തുടർന്ന് ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ കുഞ്ഞുമോനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആനയെ തളച്ചശേഷം സ്ഥലത്തു നിന്ന് മാറ്റി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!