Trending

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു. എരിപുരം സ്വദേശി ഭാനുമതിയാണ് (58) മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. സൊസൈറ്റിയിൽ പാല് നൽകി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.ഭാനുമതിയുടെ കൂടെ ഭർത്താവുമുണ്ടായിരുന്നു. ഭർത്താവിന് ചെറിയ കാഴ്ചക്കുറവുണ്ട്. ആദ്യം ഭർത്താവിനെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ചു. തുടർന്ന് തിരിച്ചുവന്ന് സമീപത്തെ ഹോട്ടലിൽ നിന്ന് പശുവിന് നൽകാനുള്ള കഞ്ഞിവെള്ളമെടുത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്നു.ഈ സമയം അമിത വേഗത്തിലെത്തിയ കാർ ഭാനുമതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുന്നൂറ് മീറ്ററോളം ദൂരത്തിൽ ഭാനുമതി തെറിച്ചുവീണുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഭാനുമതി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!