അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരയോ പ്രതിയോ എന്നത് പരിശോധനയ്ക്ക് ന്യായീകരണമല്ലെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. പൗരന്‍റെ സ്വകാര്യതയും അന്തസും ലംഘിക്കുന്നതാണിതെന്നും അതിനാൽ ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. കെ. ശര്‍മ്മയുടേതാണ് വിധി. സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്‌ക്കെതിരെ 2009-ല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് കരുതി കന്യാകാത്വ പരിശോധന നടത്താന്‍ കഴിയില്ല. ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി വിധിച്ചു