ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ.ദൈവം വലിയവനാണ് എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ നാദിർഷ കുറിച്ചത്.നാദിർഷയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. വിഷയത്തിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റ് ചെയ്തു. ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ ആണ് ദിലീപിന്റെതായി അവസാനം റിലീസായ ചിത്രം. ഉർവശിയായിരുന്നു നായിക.അതേസമയം ദിലീപിന്റെ സുഹൃത്തും സംവിധാനകനുമായ വ്യാസൻ കെ.പി,ജോൺ ഡിറ്റോ (സംവിധായകൻ)രാജീവ് ആലുങ്കൽ (ഗാനരചയിതാവ്) എന്നിവരും താരത്തെ പിന്തുണച്ചും പോസ്റ്റുമായി എം രംഗത്തെത്തിയിരുന്നു.