രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ 83,876 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. രോഗവ്യാപന നിരക്ക് 7.2 ശതമാനമാണ്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 11.6 ലക്ഷമായി ചുരുങ്ങി. 1.99 ലക്ഷം പേരാണ് പുതുതായി രോഗമുക്തി നേടിയത്. 895 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,02,874 ആയി ഉയര്‍ന്നു.