kerala

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: സ്റ്റുഡന്റസ് കോർണർ ഉദ്‌ഘാടനം ചെയ്തു

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ഭാഗമായി ആരംഭിച്ച സ്റ്റുഡന്റസ് കോർണറിന്റെ ഉദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.

മാനവിക മൂല്യങ്ങളും ധാർമ്മിക സങ്കൽപ്പങ്ങളും വായനയിലൂടെയാണ് രൂപപ്പെടുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. വായനയിലൂടെയാണ് നാം ഓരോരുത്തരും പരിപൂർണ്ണ വ്യക്തിത്വമായി മാറുന്നത്. മറ്റൊരാളുടെ ആത്മാവിലേക്ക് കടന്നുചെല്ലാനും മറ്റൊരുവന്റെ വേദനയിൽ പങ്കുചേരാനും വായന നമ്മെ പ്രാപ്തരാക്കും.

ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളുള്ള രാജ്യങ്ങളിൽ ഇന്ത്യക്ക് പ്രമുഖമായ സ്ഥാനമാണുള്ളത്. എന്നാൽ, ഇന്ത്യയിലെ പ്രാദേശിക ഭാഷകൾ വലിയ പ്രതിസന്ധിയിലാണ്. അതിനാൽ നമ്മുടെ വൈവിധ്യപൂർണ്ണമായ ഭാഷകളെ സംരക്ഷിക്കുകായെന്നത് വരുംതലമുറയുടെ വലിയ ഉത്തരവാദിത്തമാണെന്നും ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു.

നിയമസഭ സ്പെഷ്യൽ സെക്രട്ടറി ഷാജി സി ബേബി, ഉദ്യോഗസ്ഥർ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്കൂൾ വിദ്യാർത്ഥികളെ വായനയുടെയും അറിവിന്റെയും കൗതുകത്തിന്റെയും ലോകത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമസഭ പുസ്തകോത്സവത്തിൽ ഇക്കുറി സ്റ്റുഡന്റസ് കോർണർ ഒരുക്കിയിരിക്കുന്നത്.

സ്റ്റുഡന്റ്സ് കോർണർ വേദിയിൽ ഒരാഴ്ചകാലം (ഞായറാഴ്ച ഒഴികെ) പ്രമുഖരായ വ്യക്തികൾ കുട്ടികളുമായി സംവദിക്കും. സാഹിത്യ-സാമൂഹിക-കലാരംഗങ്ങളിലെ നിരവധി ശ്രദ്ധേയ വ്യക്തിത്വങ്ങളുമായി സംവദിക്കാൻ കെ.എൽ.ഐ.ബി.എഫ് സ്റ്റുഡന്റ്‌സ് കോർണർ വേദിയൊരുക്കും. കുട്ടികളുടെ നാടകവും കഥപറച്ചിലും ഫാഷൻ ഷോയും മാജിക് ഷോയും പപ്പറ്റ് ഷോയുമടക്കം നിരവധി പരിപാടികളാണ് സ്റ്റുഡന്റസ് കോർണറിൽ സംഘടിപ്പിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!