Trending

സംസ്ഥാന സ്‌കൂൾ കലോത്സവം; തുടർച്ചയായി മൂന്നാം വർഷവും നേട്ടങ്ങൾ കൊയ്ത് നിദ ജന്ന

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം വർഷവും മികച്ച നേട്ടവുമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിലെ സി.പി. നിദ ജന്ന.

ഹൈസ്‌കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ അറബിക് പോസ്റ്റർ നിർമ്മാണത്തിലും അറബിക് കഥാ രചനയിലും എ ഗ്രേഡ് നേടിയ നിദ തുടർച്ചയായി മൂന്നാം വർഷമാണ് ഈ നേട്ടം കൈ വരിക്കുന്നത്. ജി.ഒ.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.ഇതേ സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപകനായ സി.പി. മുസ്തഫ, റൈഹാനത്ത് ദമ്പതികളുടെ മകളാണ് നിദ ജന്ന.

കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇതേ വിഷയങ്ങൾക്ക് നിദ ജന്ന ഉന്നത വിജയം നേടിയിരുന്നു.സഹോദരിമാരായ സി.പി. ശമീമ അറബി ഉപന്യാസം, അറബി കഥാരചന,
അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവയിലും സി.പി. ശാദിയ അറബി പ്രസംഗം, അറബി ഉപന്യാസം എന്നിവയിലും സംസ്ഥാന തല വിജയികളായിരുന്നു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!