International Politics

ബംഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ബഹിഷ്കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ബംഗ്ലാദേശില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ് നടക്കും. പ്രാദേശിക സമയം രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പോളിംഗ് വൈകീട്ട് നാലു വരെ തുടരും. വോട്ടെണ്ണലും ഇന്ന് തന്നെ തുടങ്ങും. നാളെയോടെ ഫലം പ്രതീക്ഷിക്കുന്നു.300 പാർലമെന്റ് സീറ്റുകളിലേക്ക് രണ്ടായിരം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷെയ്‌ക്ക് ഹസീന തന്നെ തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. പ്രധാന പ്രതിപക്ഷപാർട്ടികളെല്ലാം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്.ഷെയ്‌ക്ക് ഹസീനയുടെ ഭരണത്തിൽ രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ല എന്നുറപ്പ് ഉള്ളതിനാൽ ബഹിഷ്‌ക്കരിക്കുന്നു എന്നാണ് പ്രതിപക്ഷവാദം. രാഷ്ട്രീയ അക്രമങ്ങൾ വ്യാപകമായ ബംഗ്ലാദേശിൽ ഇത്തവണ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി എട്ടു ലക്ഷം പൊലീസുകാരെ ആണ് നിയോഗിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!