Kerala Local News

33 വർഷത്തെ സേവനത്തിന് ശേഷം വി എൻ പടിയിറങ്ങുന്നു;ഇത്തവണ ഡ്യൂട്ടി സർട്ടിഫിക്കറ്റിന് പകരം നൽകുന്നത് ‘സേവന സാക്ഷ്യപത്രം’

61മത് കേരള സ്കൂൾ കലോത്സവത്തിന് സേവനമനുഷ്ഠിച്ചവർക്ക് ഇത്തവണ ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകുന്നതിന് പകരം നൽകുന്നത് അതിൻറെ മലയാളം പതിപ്പായ ‘സേവന സാക്ഷ്യപത്രം’. ഇത് രൂപകല്പന ചെയ്തിരിക്കുന്നത് തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് സീനിയർ ലെക്ചറർ ആയ വടയക്കണ്ടി നാരായണൻ ആണ്. ജില്ലാ തലങ്ങളിൽ മുൻപ് നിരവധി തവണ ഇദ്ദേഹത്തിൻറെ സേവന സാക്ഷ്യപത്രം ഉപയോഗപ്പെടുത്തിയിരുന്നു എങ്കിലും സംസ്ഥാനതലത്തിൽ ഇത് ആദ്യമായാണ് ഉപയോഗപ്പെടുത്തുന്നത്. വർഷങ്ങളായി ഉപജില്ല, ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള നാരായണന്റെ അനുഖ്യാതി (അനൗൺസ്മെൻറ്) പ്രസിദ്ധമാണ്. ടീം മാനേജർ, അധ്യാപക അനുഗാമി (എസ്കോർട്ടിംഗ് ടീച്ചർ) വേദി, നറുക്കെടുപ്പ്, മത്സരാർത്ഥി, അവതരണ ക്രമം, സംഖ്യ (നമ്പർ), വൃന്ദം (ക്ലസ്റ്റർ) തുടങ്ങി കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ പദങ്ങൾക്കും സമാന മലയാള പദങ്ങൾ കണ്ടെത്തിയിട്ടുണ്ട് നാരായണൻ. പക്ഷേ ഇത്തവണ സുവനീർ, സാംസ്കാരിക കമ്മിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാരിച്ച ചുമതലകൾ ഉള്ളതിനാൽ അനുഖ്യാതി ഏറ്റെടുത്തില്ല നാരായണൻ. കലോത്സവത്തെ മലയാളവൽക്കരിക്കാനുള്ള തൻറെ ശ്രമങ്ങൾ അവസാനിപ്പിച്ച് 33 വർഷത്തെ സേവനത്തിനുശേഷം നാരായണൻ ഇത്തവണ പടിയിറങ്ങും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!