National News

സിൽവർ ലൈനിൽ കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പ്രാപ്തൻ;യെച്ചൂരി

സിൽവർ ലൈനിൽ കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പ്രാപ്തനാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയുടെ നിലപാട് ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ സിപിഎം കേന്ദ്രമ്മിറ്റി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് യെച്ചൂരിയുടെ പ്രതികരണം.
മൂന്ന് ദിവസം നീണ്ട് നിക്കുന്ന കേന്ദ്രകമ്മിറ്റി യോഗമാണ് ഹൈദരാബാദിൽ ആരംഭിച്ചത്. 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്ത് അംഗീകരിക്കുകയെന്നതാണ് യോഗത്തിലെ മുഖ്യ അജണ്ടയെന്നും യെച്ചൂരി പറഞ്ഞു.കോൺഗ്രസുമായുള്ള ബന്ധം സിപിഐഎം രാഷ്ട്രീയ പ്രമേയത്തിലൂന്നിയെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. കമ്മിറ്റി അംഗീകരിക്കുന്ന റിപ്പോർട്ട് പാർട്ടി കോൺഗ്രസിന് മുന്നോടിയായി കീഴ്ഘടകങ്ങളിലേക്ക് ചർച്ചയ്ക്ക് അയക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!