Entertainment News

കോവിഡ് വ്യാപനം ‘വാലിമൈ’യും മാറ്റി

അജിത്കുമാർ ചിത്രം ‘വാലിമൈ’ റിലീസ് ഔദ്യോഗികമായി മാറ്റിവച്ചു.ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കോവിഡ് സാഹചര്യം മൂലം മാറ്റിവച്ചത്.അജിത് കുമാറിന്റെ തമിഴ് ചിത്രം ഈ പൊങ്കലിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

നിർമ്മാതാവ് ബോണി കപൂറിന്റെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ വാലിമൈ റിലീസ് മാറ്റിവച്ചതിനെക്കുറിച്ച് ആരാധകരെ അറിയിക്കുകയും വാക്സിനേഷൻ എടുക്കാൻ ആരാധകർക്ക് സന്ദേശം നൽകുകയും ചെയ്തു. “പ്രേക്ഷകരും ആരാധകരുമാണ് ഞങ്ങളുടെ സന്തോഷത്തിന്റെ ഉറവിടം. പ്രയാസകരമായ സമയങ്ങളിൽ അവരുടെ നിരുപാധികമായ പിന്തുണയും സ്നേഹവും, പ്രയാസങ്ങളെ അഭിമുഖീകരിക്കാനും ഞങ്ങളുടെ സ്വപ്ന പദ്ധതി വിജയകരമായി പൂർത്തിയാക്കാനുമുള്ള സുപ്രധാന പ്രതീക്ഷകൾ ഞങ്ങളിൽ പകർന്നു. ഓരോ നിമിഷവും ഞങ്ങൾ ആഗ്രഹിച്ചത് അവരെ സിനിമാ ഹാളുകളിൽ സന്തോഷത്തോടെ കാണണമെന്നായിരുന്നു,” അദ്ദേഹം പറഞ്ഞു.
തെലുങ്കില്‍ നിന്ന് രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്‍റെ ബഹുഭാഷാ ചിത്രം രാധെ ശ്യാം എന്നിവയാണ് ഇതിനു മുന്‍പ് റിലീസ് മാറ്റിവച്ച പ്രധാന ചിത്രങ്ങള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!