സിറ്റിങ് സീറ്റ് വിട്ടുനൽകി ഇടതുമുന്നണിയിൽ തുടരേണ്ടതില്ലെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. പല അടക്കം സിറ്റിങ് സീറ്റുകൾ വിട്ടു കൊടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം നിയമസഭാ സമ്മേളനം നടക്കുന്ന ഈ മാസത്ത് തന്നെ പവാർ കേരളത്തിലെത്തി നേതാക്കളുമായി ചർച്ച ചെയ്യും. പവാറിന്‍റെ തീരുമാനം സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്ററാണ് മാധ്യമങ്ങളെ അറിയിച്ചത്. തങ്ങളുടെ വികാരം പവാറിനെ ബോധ്യപ്പെടുത്താനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. കൂടിക്കാഴ്ചയിൽ പീതാംബരൻ മാസ്റ്റർ, മാണി സി. കാപ്പൻ അടക്കമുള്ളവർ പങ്കെടുത്തു.പാലാ സീറ്റ് വിട്ടു കൊടുക്കുന്ന പ്രശ്നമില്ലെന്നും എൻ.സി.പി തന്നെ മൽസരിക്കുമെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി
സിറ്റിങ് സീറ്റ് വിട്ടുനൽകി ഇടതുമുന്നണിയിൽ തുടരേണ്ട;ശരത് പവാർ

