
പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയൻ വി നായർ മുഖ്യാതിഥിയായിരുന്നു. കെ വി സുധാകരൻ കലാകായിക കേന്ദ്രത്തിന്റെ ബ്രോഷർ പ്രകാശനം ടോം ജോസഫ് നിർവഹിച്ചു. ദിനേശ് കുമാർ ശിവാജി നൃത്തകലാലയം നെചൂളി, അരുൺ മോഹൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ചാത്തമംഗലം തിറയാട്ട കലാ സമിതി യിലെ യുവ പ്രതിഭകളുടെ പഞ്ചാരിമേളവും ശിവാഞ്ജലി നൃത്തകലാലയത്തിന്റെ നൃത്തനൃത്യങ്ങളും, ഏകി ചൂലൂർ അനുസ്മരണവും അരങ്ങേറി. തുടർന്ന് അമേച്വർ നാടക മത്സര വും നടന്നു. വിജയികൾക്കുള്ള ക്യാഷ് പ്രൈസും കെ വി സുധാകരൻ സ്മൃതി ട്രോഫിയും നൽകി.കെ സി ഭാസ്കരൻ മാസ്റ്റർ, അജിത്ത് പി, കൽപ്പള്ളി നാരായണൻ നമ്പൂതിരി, രവീന്ദ്രനാഥ് കെവി, ഗോപൻ കെ കെ അനീഷ് എം കെ, രാജ് നാരായണൻ, ചൂലൂർ നാരായണൻ, ചൂലൂർ ഗോപാലകൃഷ്ണൻ, സി കെ മുഹമ്മദ്, അക്ഷയ പി, അഭിജയ് എസ് നായർ എന്നിവർ സംസാരിച്ചു.

