Trending

അഖില കേരള കോളജിയേറ്റ് വോളിബോൾ വിളംബര ജാഥ നടത്തി

കുന്ദമംഗലം: ജനു: 9 മുതൽ 12 വരെ കാരന്തൂർ പാറ്റേൺ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖില കേരള കോളജിയേറ്റ് വോളിബോൾ ടൂർണമെന്റിന്റെ വരവറിയിച്ച് വിളംബര ജാഥ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാരന്തൂരിൽ നിന്ന് തുടങ്ങി കുന്ദമംഗലത്ത് സമാപിച്ച വിളംബര ജാഥക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ,വൈസ് പ്രസിഡണ്ട് കെ.പി.കോയ, മെമ്പർമാരായ വിനോദ് പടനിലം, പടാളിയിൽ ബഷീർ, പി.പവിത്രൻ, എ.കെ.ഷൗക്കത്തലി, പാറ്റേൺ പ്രസിഡണ്ട് എ.മൂസ്സ ഹാജി, സെക്രട്ടറി സി. യൂസഫ്, പി.ഹസ്സൻ ഹാജി, പി.എൻ.ശശിധരൻ, കെ.മൊയ്തീൻകോയ, ശ്രീനു, കെ.പി. വസന്തരാജ്,സുരേന്ദ്രൻ, പി.സുനിൽകുമാർ, പി.റഷീദ് എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലെ പ്രമുഖ കോളേജ് വോളിബോൾ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.വ്യാഴാഴ്ച വൈകു: 6 മണിക്ക് എം.കെ.രാഘവൻ എം.പി.ഉദ്ഘാടനം ചെയ്യും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!