ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സംഘടനക്ക് കീഴിയിലെ മുഴുവന്‍ കടകളും നാളെ തുറന്ന് പ്രവര്‍ത്തിക്കും. പണിമുടക്കില്‍ വ്യാപാരികളെ സംരക്ഷിക്കുന്ന വിഷയങ്ങള്‍ ഒന്നും ഇല്ല. സര്‍ക്കാര്‍ വ്യാപാരികളെ തൊഴിലാളികളായി അംഗീകരിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപ സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ട്രോഡ് യുണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍, പണിമുടക്കിനോട് സഹകരിക്കില്ല എന്ന നിലപാടിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സര്‍ക്കാര്‍ വ്യാപാരികളെ തൊഴിലാളികളായി അംഗീക്കരിക്കുന്നില്ല. വ്യാപാരികളുടെ സംരക്ഷണം കൂടി ഉറപ്പ് വരുത്തുന്നതായിരുന്നു പണിമുടക്ക് എങ്കില്‍ പങ്കെടുക്കുമായിരുന്നു എന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. നിലവില്‍ പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണ്. അതിനാല്‍ നാളെ കടകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.