Trending

കാസർഗോഡ് ഗഫൂർ ഹാജിയുടെ കൊലപാതകം; പോലീസിനെ പ്രതികളിലേക്കെത്തിച്ചത് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം

കാസർഗോഡ് പൂച്ചക്കാട്ടെ ഗഫൂർ ഹാജിയുടെ കൊലപാതകത്തിൽ വഴിത്തിരിവായത് പ്രതികളുടെ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം. പ്രതികളുടെ അക്കൗണ്ടുകളിലേക്ക് എത്തിയ വലിയ തുക എവിടെനിന്ന് വന്നുവെന്ന അന്വേഷണമാണ് കേസിൽ നിർണായകമായത്.
കൈവശമുള്ള സ്വർണം ദുർമന്ത്രവാദത്തിലൂടെ ഇരട്ടിപ്പിക്കാനാകുമെന്ന്‌ വിശ്വസിപ്പിക്കുകയും അതിനായി രഹസ്യപൂജ നടത്തണമെന്ന് പറഞ്ഞായിരുന്നു പ്രതികൾ എം.സി. അബ്ദുൾ ഗഫൂർ ഹാജിയെ പരിചയപ്പെടുന്നത്. ഈ മോഹനവാഗ്ദാനം വിശ്വസിച്ച അദ്ദേഹം വീട്ടുകാരെ അടുത്തുള്ള ബന്ധുക്കളുടെ വീടുകളിലേക്ക് അയക്കുകയും ഒറ്റയ്ക്ക് രഹസ്യപൂജയ്ക്ക് തയ്യാറാവുകയും ചെയ്തു. 45 ദിവസമായി പൂജ നടത്തണമെന്നും ഒരോ ദിവസവും കർമം ചെയ്തശേഷം സ്വർണം മൺകുടത്തിൽ അടച്ചുവെക്കണമെന്നുമായിരുന്നു കേസിലെ രണ്ടാം പ്രതിയായ ജിന്നുമ്മയെന്ന കെ.എച്ച്. ഷമീന ഗഫൂർഹാജിയെ വിശ്വസിപ്പിച്ചിരുന്നത്.കർമം ചെയ്യുന്ന ഓരോ ഇടവേളയിലും ഗഫൂർഹാജിയോട് കണ്ണടച്ചിരിക്കാൻ ആവശ്യപ്പെടും. ഉദ്ദേശിച്ച ഫലസിദ്ധി ലഭിക്കുന്നതിനായി ഇദ്ദേഹം കണ്ണടച്ചിരിക്കുന്ന സമയത്ത് യുവതി സ്വർണം തന്റെ കൈവശമുള്ള ബാഗിലേക്ക് മാറ്റും. പൂജയുടെ അവസാനഘട്ടമെത്തിയപ്പോൾ സംഘത്തെക്കുറിച്ച് സംശയം തോന്നിയ ഗഫൂർഹാജി സ്വർണം മുഴുവൻ തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇവർ തമ്മിലുള്ള ബന്ധം വഷളാകുന്നത്. ഇതുവരെ ലഭിച്ച സ്വർണം മുഴുവൻ നഷ്ടപ്പെടുമെന്നും പ്രതികൾ നടത്തുന്ന ആത്മീയ തട്ടിപ്പ് പുറത്താകുമെന്നും വന്നതോടെയാണ് ഗഫൂർഹാജിയെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്.

കേസന്വേഷണത്തിന്റെ ഭാഗമായി പ്രത്യേകസംഘം കാസർകോട് നഗരത്തിലെ ചില പ്രമുഖ വ്യാപാരികൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. കേസിൽ മൊഴിരേഖപ്പെടുത്തിയ ചില സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി.

ഒരു വ്യാപാരിയെ ഇതിനകം ചോദ്യം ചെയ്തു. മൊഴി രേഖപ്പെടുത്തിയ സംഘം മറ്റുള്ളവരെയും ഉടൻ ചോദ്യം ചെയ്തേക്കും. കാണാതായ നാലുകിലോയിലേറെ (596 പവൻ) സ്വർണാഭരണങ്ങൾ ആരുടെ കൈവശമൊക്കെ എത്തിയെന്നറിയാനാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

പ്രതികളെ കാസർകോട് നഗരത്തിലെ ജൂവലറികളിൽ എത്തിച്ച് വില്പന നടത്തിയ 29 പവൻ സ്വർണം കണ്ടെടുത്തു. നാലുപേരെയും ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ബാക്കി സ്വർണം കണ്ടെടുക്കുന്നതിനും തുടരന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.

ടി.എം. ഉബൈസ്, കെ.എച്ച്. ഷമീന, പി.എം. അസ്‌നിഫ എന്നീ പ്രതികൾക്കെതിരേ കൊലപാതകത്തിനും നാലാം പ്രതി ആയിഷയ്‌ക്കെതിരേ തെളിവ് നശിപ്പിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. കെ.ജെ. ജോൺസൺ, വുമൺ പോലീസ് സ്റ്റേഷൻ എസ്.ഐ. കെ. അജിത, സൈബർ സെൽ എസ്.ഐ. പി.കെ. അജിത്ത്, കാസർകോട് പോലീസ് സ്റ്റേഷൻ എ.എസ്.ഐ. പി. സുഭാഷ്, എസ്.സി.പി.ഒ. എൻ.വി. രഘു, ക്രൈംബ്രാഞ്ച് എ.എസ്.ഐ. കെ.ടി.എൻ. സുരേഷ്, എസ്.സി.പി.ഒ. പ്രവീണ എന്നിവരുമുണ്ടായിരുന്നു.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!