ആർ ഇ സി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ഒ എം എസ് പി യുടെ പിന്തുണയിൽ നടന്ന ക്യാമ്പിൽ കോംട്രസ്റ്റ് ഐ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം പരിശോധന നടത്തി. ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രിൻസിപ്പാൾ ജിജി പി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സബിത സുരേഷ്, പിടിഎ പ്രസിഡണ്ട് ലിനീഷ് എ പി, കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള ഒ എം എസ് പി മുക്കം സോൺ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം, കോംട്രസ്റ്റ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ യാസർ അറഫാത്ത്, ചേനോത്ത് ഹെൽത്ത് സബ് സെൻറർ സ്റ്റാഫ് നേഴ്സ് ലിൻസി എന്നിവർ സംസാരിച്ചു. എൻ എസ് എൻ എസ് പ്രോഗ്രാം ഓഫീസർ ഹർഷാദ് മാസ്റ്റർ സ്വാഗതവും വോളണ്ടിയർ ശുഹൈബ് നന്ദിയും പറഞ്ഞു.