News

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നടത്തി: കമ്മീഷൻ മെമ്പർ എ സൈഫുദ്ദീൻ സിറ്റിംഗിൽ പങ്കെടുത്ത് പരാതികൾ പരിഗണിച്ചു

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നടത്തി.സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ കോഴിക്കോട് ജില്ലാതല സിറ്റിംഗിൽ ഒരു പരാതി തീർപ്പാക്കി. ന്യൂനപക്ഷ കമ്മീഷൻ മെമ്പർ എ സൈഫുദ്ദീൻ സിറ്റിംഗിൽ പങ്കെടുത്ത് പരാതികൾ പരിഗണിച്ചു. 4 പരാതി പരിഗണിക്കുകയും പുതുതായി 2 പരാതികൾ സ്വീകരിക്കുകയും ചെയ്തു.തലമുറകളായി കൈവശം വെച്ചനുഭവിക്കുന്ന ഭൂമിക്ക് കരമടയ്ക്കാൻ സാധിക്കുന്നില്ല എന്ന് വടകര സ്വദേശി നൽകിയ പരാതിയിൽ മറ്റാർക്കും വസ്തുവിൽ അവകാശം ഉന്നയിക്കാത്തതിനാലും പൂർണമായി ഈ വസ്തുവിന്റെ അവകാശികൾ ഇവർ തന്നെയെന്ന് ഉദ്യേഗസ്ഥൻ സമ്മതിച്ചതിനാലും എത്രയും വേഗം കൈവശ ഭൂമിക്ക് കരം തീർത്ത് രേഖകൾ നൽകണമെന്ന് കമ്മീഷൻ കലക്ടർക്ക് നിർദ്ദേശം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!