ചണ്ഡീഗഡ്: ഇന്ത്യന്‍ കാമുകനെ വിവാഹം കഴിക്കാനായി പാക് യുവതി അതിര്‍ത്തി കടന്ന് കൊല്‍ക്കത്തയിലെത്തി. വാഗാ അട്ടാരി അതിര്‍ത്തി കടന്നാണ് കറാച്ചി സ്വദേശിയായ ജുവൈരിയ ഖാനെത്തിയത്. പ്രതിശ്രുത വരന്‍ സമീര്‍ ഖാനും കുടുംബാംഗങ്ങളും ചേര്‍ന്ന് വാദ്യമേളങ്ങളോടെയാണ് വധുവിനെ സ്വീകരിച്ചത്.
‘എനിക്ക് 45 ദിവസത്തെ വിസ അനുവദിച്ചു. ഇവിടെ വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എത്തിയപ്പോള്‍ തന്നെ എനിക്ക് വളരെയധികം സ്‌നേഹം ലഭിച്ചു. ജനുവരി ആദ്യവാരം വിവാഹം നടക്കും,’ ജൂവൈരിയ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ”രണ്ട് തവണ വിസയ്ക്ക് ശ്രമിച്ചെങ്കിലും മൂന്നാം തവണയാണ് ഭാഗ്യം ലഭിച്ചത്.” യുവതി വ്യക്തമാക്കി.