വീണ്ടും ചരിത്ര നായകനെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍.മറാഠാ സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി മഹാരാജിനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുക. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന മറാഠിചിത്രം ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്തി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം കൂടിയായിരിക്കും ഇത്. മറാഠിക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. അടുത്ത വര്‍ഷം ദീപാവലി റിലീസായിട്ടാണ് ചിത്രം തിയറ്ററുകളില്‍ എത്തുക
രാം സേതു’ എന്ന ചിത്രമാണ് അക്ഷയ് കുമാര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പുരാവസ്‍തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിച്ചത്. ‘രാം സേതു’ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ അത്ര മികച്ച പ്രതികരണം നേടാനായിരുന്നില്ല

