കോഴിക്കോട് കുന്ദമംഗലം വയനാട് റോഡിൽ പന്തീർപാടത്തെ എൻ എച്ചിന്റെ വളവ് നിവർത്താൻ വേണ്ടി ഉടമസ്ഥന്റെ അറിവോ സമ്മതമോ കൂടാതെ പി ഡബ്ള്യുഡി ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥലം കയ്യേറി റോഡ് വികസിപ്പിക്കുന്നതായി ഉടമസ്ഥൻ യൂസുഫ് കുന്ദമംഗലം പോലീസിൽ പരാതി നൽകി.സർക്കാർ നിയമമനുസരിച്ച് റോഡ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അടുത്തുകിടക്കുന്ന സ്വാകാര്യഭൂമിയിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്താൻ മുൻകൂട്ടി നോട്ടീസ് കൊടുത്ത് നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ ഒരു ഫോൺവിളി പോലും നടത്താതെ യൂസുഫിന്റെ ഭൂമിയിലേക്ക് ബുൾഡോസറും ഹിറ്റാച്ചിയും അടക്കമുള്ള യന്ത്രങ്ങളുമായി കടന്നുകയറുകയും അദ്ദേഹത്തിന്റെ ഭൂമിയിലെ പഴയ അതിർകെട്ട് പൊട്ടിക്കുകയും ചെയ്തത്. ഇത് തികച്ചും നീതിനിഷേധമാണെന്ന് പൊതുജനങ്ങളും അഭിപ്രായപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും സ്ഥലം MLA പി ടി എ റഹീമിനും യുസഫ് പരാതി നൽകി. മാത്രമല്ല അതിക്രമിച്ചു കയറിയ ഹിറ്റാച്ചി കഴിഞ്ഞ ദിവസം ചെളിയിൽ താഴ്ന്നുപോകുകയും അത് പുറത്തെടുക്കാനുള്ള ശ്രമത്തിൽ സ്ഥലത്തെ മറ്റ് ഉപയോഗശൂന്യമാകുകയും ചെയ്തു.