Entertainment News

നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം;വിജയ്‌യുടെ സിനിമാ ജീവിതത്തിന് 30 വയസ്,ആഘോഷിച്ച് ആരാധകർ

ബാലതാരമായി സിനിമയിലെത്തിയ ഇളയ ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിന് 30 വയസ്.ഈയവസരത്തിൽ തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ ആരാധകർ പലവിധ ആഘോഷങ്ങൾ നടത്തിവരികയാണ്. വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ വിജയ് മക്കൾ ഇയക്കം വളരെ വ്യത്യസ്തമായിട്ടാണ് ആഘോഷിക്കുന്നത്.വിജയ് സിനിമയിൽ 30 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാ​ഗമായി 30 നവജാത ശിശുക്കൾക്ക് സംഘടന സ്വർണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. അഡയാർ സർക്കാർ മറ്റേണിറ്റി ആശുപത്രിയിലായിരുന്നു ഇത് നടന്നത്. സമാനരീതിയിൽ നേരത്തേ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ 20 നവജാത ശിശുക്കൾക്ക് വിജയ് ആരാധകർ ചേർന്ന് സ്വർണമോതിരം നൽകിയിരുന്നു.വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് ആണ് വിജയിന്‍റെ പുതിയ ചിത്രം. പൊങ്കൽ റിലീസായി 2023 ജനുവരിയിലെത്തുന്ന ചിത്രത്തിന്‍റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ‘തീ ദളപതി’ എന്ന ​ഗാനത്തിന് യൂട്യൂബിൽ 13 മില്യണിലധികം കാഴ്ചക്കാരാണ് ഉള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!