National News

കര്‍ഷകര്‍ക്ക് വേണ്ടി തൂക്കിലേറാനും ഞാന്‍ ഒരുക്കമാണ്; നെഞ്ചുറപ്പില്ലാ’ത്ത മുഖ്യമന്ത്രിയാണ് ബീഹാര്‍ സര്‍ക്കാറിനെ നയിക്കുന്നത്-തേജസ്വി യാദവ്

Tejashwi Yadav: Bihar's promising new leader in Indian regional politics -  BBC News

നെഞ്ചുറപ്പില്ലാ’ത്ത മുഖ്യമന്ത്രിയാണ് ബീഹാര്‍ സര്‍ക്കാറിനെ നയിക്കുന്നതെന്ന് തേജസ്വി യാദവ്.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ആര്‍.ജെ.ഡി-കോണ്‍ഗ്രസ്-ഇടതുപാര്‍ട്ടികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. തേജസ്വി യാദവടക്കം 18 പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
നിരോധിത സ്ഥലത്ത് അനുവാദമില്ലാതെ പ്രകടനം നടത്തിയെന്ന് ആരോപിച്ചായിരുന്നു കേസ് ചുമത്തിയത്.ഇതിന് പിന്നാലെയാണ് പറ്റുമെങ്കില്‍ തന്നെ അറസ്റ്റ് കാണിക്ക് എന്ന് തേജസ്വി നിതീഷിനെ വെല്ലുവിളിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന് നെഞ്ചുറപ്പില്ലാത്ത മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ബീഹാര്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും അധികാരമുണ്ടെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുക. ഇല്ലെങ്കില്‍ ഞാന്‍ സ്വയം കീഴടങ്ങും. കര്‍ഷകര്‍ക്കായി തൂക്കിലേറാനും ഞാന്‍ തയ്യാറാണ്, തേജസ്വി ട്വീറ്റ് ചെയ്തു.

ഗാന്ധി മൈതാനിന്റെ നാലാം ഗേറ്റിന്റെ അടുത്ത് നിന്നാണ് തേജസ്വിയും സി.പി.ഐയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ കര്‍ഷകനിയമത്തിനെതിരായി പ്രതിഷേധിച്ചത്. കണ്ടാലറിയാവുന്ന 18 പേര്‍ക്കും 500 ഓളം പേരറിയാത്തവരുടെയും പേരിലാണ് കേസെടുത്തിയിരിക്കുന്നത്. എപിഡമിക് ആക്ടടക്കം ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി പ്രതിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.

തേജസ്വിയെകൂടാതെ ശ്യാം രജക് ബ്രിഷന്‍ പട്ടേല്‍, അലോക് മേത്ത, മൃത്യുഞ്ജയ് തുടങ്ങിയ ആര്‍.ജെ.ഡി നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!