National News

കർഷക പ്രതിഷേധം; കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ

Farmers' protests, issues with MSP & APMC Act, and crop diversification –  ThePrint

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡൽഹി-ഹരിയാന അതിർത്തിയായ സിംഗുവി ൽ കിസാൻ മുക്തി മോർച്ച നേതാക്കൾ യോഗം ചേരും അതേസമയം, കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. രാജ്യതലസ്ഥാനത്ത് സുരക്ഷാ സന്നാഹം വർധിപ്പിച്ചു.കർഷക പ്രതിഷേധത്തെ പിന്തുണച്ച് പട്ന റാലി നടത്തിയ ആർജെഡി നേതാവ് തേജസ്വി യാദവിനും കൂട്ടാളികൾക്കുമെതിരെ കേബിഹാർ പൊലീസ് കേസെടുത്തിരുന്നു. തേജസ്വിക്കൊപ്പം മറ്റ് 18 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അനുമതി വാങ്ങാതെ റാലി നടത്തിയതിനാണ് കേസ്. റാലി നടത്തിയതിലൂടെ കൊവിഡ് പടർത്താൻ ശ്രമിച്ചു എന്നും പൊലീസ് പറയുന്നു. പട്നയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് തേജസ്വി കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് റാലി നടത്തിയത്.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാർ സമ്മതമെന്ന് ഉത്തരം നൽകാതെ പിന്മാറില്ലെന്ന നിലപാടില്ലാണ് കർഷകർ. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി കർഷകർ നീങ്ങി തുടങ്ങി. ഇതോടെ രാജ്യതലസ്ഥാനത്ത് സുരക്ഷാ വിന്യാസം വർധിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!