Trending

ഇന്ധനവില കത്തുന്നു;പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി

Why you are paying more for petrol now than in 2015 at same crude oil price  - The Financial Express

ഇന്ധനവില വീണ്ടും കൂട്ടി. ഇതോടെ ഇന്ധനവില രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെെത്തി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി. തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 83.66 രൂപയും ഡീസല്‍ 77.74 രൂപയുമാണ് ലിറ്ററിന്റെ വില. നവംബർ 20ന് ശേഷം പെട്രോൾ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.2018 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്ധന വിലയുള്ളത്. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നവംബര്‍ 20ന് ആണ് പ്രതിദിന വില നിര്‍ണയം എണ്ണക്കമ്പനികള്‍ പുനരാരംഭിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂടുന്നതിന് അനുസരിച്ചാണ് രാജ്യത്ത് വില പുതുക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!