രാജ്യത്ത് 24 മണിക്കൂറിനിടെ 36,011 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകൾ 96,44,222 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 482 പേർ മരിച്ചതോടെ ആകെ കൊവിഡ് മരണം 1,40,182 ആയി. 4,03,248 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതേ സമയം 91,00,792 പേർ രോഗമുക്തി നേടിയത് ആശ്വാസകരമാണ്. അതിനിടെ ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ ഉപയോഗിക്കാൻ ഫൈസർ അനുമതി തേടി. അടിയന്തര ഉപയോഗത്തിനായി വില്‍പ്പന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് കമ്പനി അപേക്ഷ നല്‍കി. ഇന്ത്യയില്‍ ഇത്തരത്തില്‍ അനുമതി തേടുന്ന ആദ്യ ഫാര്‍മസ്യൂട്ടിക്കല്‍ കന്പനിയാണ് ഫൈസർ.ബ്രിട്ടനിലും ബഹ്റൈനിലും ഫൈസറിന്‍റെ കൊവിഡ് വാക്സിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ വില്‍പ്പനക്ക് കമ്പനി അനുമതി തേടിയത്. അടിയന്തര ഉപയോഗത്തിനുള്ള വില്‍പ്പനക്കും വിതരണത്തിനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 4 ന് ഫൈസർ ഡിസിജിഐക്ക് അപേക്ഷ നല്‍കി. നിലവില്‍ രാജ്യത്ത് ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ പരീക്ഷണം നടക്കുന്നില്ല.