Trending

പാലക്കാട് ഹോട്ടലിലെ പോലീസ് റെയ്‌ഡ് ; കോൺ​ഗ്രസ് പ്രതിഷേധത്തിലേക്ക്

പാലക്കാട് ഹോട്ടലിൽ പോലീസ് നടത്തിയ റെയ്‌ഡിൽ കോൺഗ്രസ് പ്രതിഷേധത്തിലേക്ക്. കോട്ടമൈതാനത്തിൽ നിന്നും എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും, കോൺ​ഗ്രസ് കള്ളപ്പണം എത്തിച്ച് എന്ന് ആരോപിച്ച് സിപിഐഎമ്മും ബിജെപിയും രംഗത്തെത്തിയതിനെ തുടർന്ന് അർധരാത്രി 12 മണിയോടെയാണ് പോലീസ് കോൺ​ഗ്രസ് നേതാക്കൾ ഉൾപ്പെടെ താമസിക്കുന്ന ഹോട്ടലിലെ മുറികളിൽ റെയ്ഡ് നടത്തിയത്.

പോലീസ് ആദ്യം പറഞ്ഞത് രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയെന്നാണ്. എന്നാൽ എഎസ്പി പറഞ്ഞത് സ്വഭാവികമായ പരിശോധനയാണ് നടത്തിയതെന്നാണ്. ​പരിശോധനയ്ക്ക് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നാണ് കോൺ​ഗ്രസിന്റെ വാദം. എന്നാൽ കള്ളപ്പണം എത്തിച്ചെന്നും സംഘർഷ സാധ്യതയുണ്ടാക്കി പൊലീസ് പരിശോധന അട്ടിമറിച്ചെന്നുമാണ് ബിജെപിയും സിപിഐഎമ്മും ഉന്നയിക്കുന്ന ആരോപണം.സംഭവത്തിൽ സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പരാതി നൽകും. ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്കുണമാർ അറിയിച്ചിരുന്നു. ഹോട്ടലിലെ സിസിടിവി ഉൾപ്പെടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!