Trending

പ്രവാചക വൈദ്യം മറയാക്കി തട്ടിപ്പ്; ഷാഫി അബ്ദുള്ള സുഹൂരി തട്ടിയത് കോടികൾ, ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യം

പ്രവാചക വൈദ്യം മറയാക്കി തട്ടിപ്പ്; ഷാഫി അബ്ദുള്ള സുഹൂരി തട്ടിയത് കോടികൾ, ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യം

ഇന്റർ‍ നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റ് മെഡിസിൻ എന്ന സ്ഥാപനം മറയാക്കി തട്ടിപ്പ് നടത്തിയ കാരന്തൂർ സ്വദേശി മർക്കസിന് സമീപം താമസിക്കുംഷാഫി അബ്ദുള്ള സുഹൂരി നേരത്തേയും തട്ടിപ്പുകളിൽ ഉൾപ്പെട്ടതായി വിവരം. ആത്മീയ ചികിത്സയുടെ പേരിൽ ഇയാൾ പലരേയും തട്ടിപ്പിന് ഇരയാക്കിയതായി ജനശബ്ദം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കുന്ദമം​ഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്റർ‍ നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റ് മെഡിസിൻ എന്ന സ്ഥാപനത്തിൽ മൂന്ന് വർഷത്തെ പ്രൊഫറ്റ് മെഡിസിൻ കോഴ്സ് നടത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പണം അടച്ച് കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റിയ ശേഷമാണ് ഇയാൾ നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പഠിതാക്കൾ തിരിച്ചറിഞ്ഞത്. ഇതോടെയാണ് 21 ആളുകൾ ഇയാൾക്കെതിരെ കുന്ദമം​ഗലം പോലീസിൽ പരാതി നൽകിയത്. പലരിൽ നിന്ന് ഈ കോഴ്സിന്റ പേരിൽ ഒരു കോടി രൂപ തട്ടിയെടുത്തതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിന് മുമ്പ് ആത്മീയ ചികിത്സയായിരുന്നു ഇയാളുടെ തട്ടിപ്പ് മാർ​ഗമെന്ന് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
കാൻസർ രോ​ഗികൾക്ക് ആത്മീയ ചികിത്സയിലൂടെ രോ​ഗമുക്തി എന്ന് പറഞ്ഞാണ് ഇയാൾ നേരത്തെ തട്ടിപ്പ് നടത്തിയത്. കോ‌ഴിക്കോട് ജില്ലയ്ക്ക് പുറമേ, കണ്ണൂർ വയനാട് മലപ്പുറം, കാസർഗോഡ്തുടങ്ങിയ അയൽ ജില്ലകളിലും ഇയാളുടെ തട്ടിപ്പിന് ഇരായായ ആളുകൾ ഉണ്ട്. ഇയാളുടെ ചികിത്സയെ തുടർന്ന് ആരോ​ഗ്യ സ്ഥിതി മോശമായ വ്യക്തിയുടെ കുടുംബത്തെ പണം നൽകി സ്വാധീനിച്ച് കേസ് ഒതുക്കിയെന്നും ഇയാൾക്കെതിരെ ആരോപണം ഉണ്ട്. മറ്റൊരു രോ​ഗിയുടെ പരാതിയിൽ കുന്ദമം​ഗലം പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.
കേസുകൾ ഒതുക്കി തീർക്കാൻ സമൂഹത്തിലെ പല ഉന്നതരേയും സ്വാധീനിച്ച് ഇയാളുടെ തട്ടിപ്പ് തുടർന്നതായും ആരോപണങ്ങൾ ഉണ്ട്. പ്രൊഫറ്റ് യൂണിവേഴ്സിറ്റിയുടെ പേരിൽ ചാരിറ്റി പ്രവർ‌ത്തനവും മെഡിക്കൽ ക്യാമ്പ് നടത്തിയും ഇയാൾ തട്ടിപ്പിലേക്ക് ആളേ കൂട്ടാറുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
നിലവിൽ നടത്തുന്ന വ്യാജ ബിരുദ കോഴ്സിലേക്ക് ആളുകളെ ആകർഷിക്കാനും വലിയ തുക മുടക്കിയാണ് ഇയാൾ സ്ഥാപനം കെട്ടിപ്പടുത്തത്. ആര് അന്വേഷിച്ചാലും വിശ്വാസം തോന്നും വിധം ഓഫീസ്, ഡിജിറ്റൽ ക്ലാസ് റൂം, പ്രെയർ ഹാൾ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഇയാൾ നടത്തുന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. വിവിധ യൂണിവേഴ്സിറ്റികളുടെ അം​ഗീകാരം ഉണ്ടെന്ന് ഇയാൾ അവകാശപ്പെടുന്ന സർട്ടിഫിക്കറ്റുകളും സ്വന്തം നിലയ്ക്ക് തയ്യാറാക്കുന്നതാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഒരു കോഴ്സിന്റെ പേരിൽ തട്ടിപ്പ് നടത്തി ഒളിവിൽ കഴിയുന്ന ഇയാൾക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം വേണം എന്നും പരാതിക്കാർ പറയുന്നു.ഇയാൾക്ക് നിരവധി ബിരുദങ്ങൾ ഉണ്ടെന്ന് ഷാഫിഅവകാശപ്പെട്ടിരുന്നു എന്നാൽ പോലീസ് ഇയാളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ അത്തരം ഒരു ബിരുദം നൽകിയ സ്ഥാപനങ്ങൾ കണ്ടെത്താനായില്ലെന്നും പോലീസ് പറയുന്നു. ഇത്തരത്തിൽ ആളുകളെ പലനിലക്കും തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഇത്തരം പ്രവർത്തികൾ ചെയ്തു വരുന്നത് പോലീസിന് വ്യക്തമായിട്ടുണ്ട് ഇയാൾക്കെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് ഒളിവിൽ കഴിയുന്ന ഇയാളെയു കൂട്ടു പ്രതികളെയും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. ഇയാൾ കൊതിരെവിവിധ വകുപ്പുകൾ പ്രകാരം 466,465 , 468, 471,465 Bപ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!