മഹാരാഷ്ട്രയില്‍ ആശുപത്രി ഐസിയുവില്‍ തീപിടിച്ച് 10 രോഗികള്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. അഹമ്മദ് നഗര്‍ ജില്ലാ ആശുപത്രിയിൽ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്.
ഇന്ന് രാവിലെയാണ് സംഭവം. മരിച്ചവരെല്ലാം രോഗികളാണെന്നാണ് വിവരം. തീപ്പിടിത്തത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്
അപകടം ഉണ്ടാകുമ്പോള്‍ 20 രോഗികള്‍ ഐസിയുവില്‍ ചികില്‍സയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഐസിയു വാര്‍ഡില്‍ ഉണ്ടായ തീപിടുത്തം മറ്റു വാര്‍ഡുകളിലേക്കും പടരുകയായിരുന്നു. വാര്‍ഡിലെ മറ്റുള്ളവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ ഡോ. രാജേന്ദ്ര ഭോസ്ലെ പറഞ്ഞു.
നാലു ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Maharashtra | A total of 10 people died in a fire incident at Ahmednagar District Hospital, said District Collector Rajendra Bhosale pic.twitter.com/zrUnAMKNMj
— ANI (@ANI) November 6, 2021

