Entertainment News

നെറ്റ്ഫ്‌ലിക്സ് എടുക്കാത്ത സിനിമ തിയറ്ററില്‍ എന്ന പരാമര്‍ശം;ദുൽഖറിനെക്കുറിച്ചോ ‘കുറുപ്പി’നെതിരെയോ ഒന്നും പറഞ്ഞില്ല

വിവാദങ്ങളിൽ പ്രതികരിച്ച് പ്രിയദർശൻ.ദുൽഖർ സൽമാനെയോ കുറുപ്പ് എന്ന സിനിമയെയോ ഒരു തരത്തിലും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയാണ് പ്രിയദർശന്റെ പ്രതികരണം.
നെറ്റ്ഫ്‌ലിക്സില്‍ നിന്ന് സിനിമ തിരിച്ച് വാങ്ങി തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു എന്ന ചിലരുടെ അവകാശ വാദം തെറ്റാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെ ലക്ഷ്യമിട്ടാണ് ഈ പരാമര്‍ശം എന്ന് സോഷ്യല്‍ മീഡിയയില്‍ വാദം ഉണ്ടായിരുന്നു. തിയറ്റര്‍ ഒടിടി റിലീസ് വിവാദത്തില്‍ പൊതുവായി പറഞ്ഞതാണ് ഇതെന്നും കുറുപ്പ് സിനിമയെയോ ദുല്ഖറിനെയോ അല്ല ഉദ്ദേശിച്ചത് എന്നും പ്രിയദര്‍ശന്‍ ട്വീറ്റ് ചെയ്തു.

‘കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ നടത്തിയ പ്രസ്താവന, നെറ്റ്ഫ്‌ളിക്‌സിനെയും തിയറ്റര്‍ റിലീസിനെയും കുറിച്ചുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു. പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ, നടനെയോ പരാമര്‍ശിക്കാതെയായിരുന്നു പ്രസ്താവന’, എന്നായിരുന്നു പ്രിയദര്‍ശന്‍ ട്വീറ്റ് ചെയ്തത്. ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രത്തെ കുറിച്ച് ഒന്നും തന്നെ താന്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ട്വീറ്റിന് താഴെ പ്രിയദര്‍ശന്‍ കുറിച്ചു.

‘ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം കുറുപ്പിനെ കുറിച്ച് ഒന്നും തന്നെ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യങ്ങളായി മാധ്യമങ്ങള്‍, എന്റെ വാക്ക് വാക്കുകള്‍ വളച്ചൊടിച്ചതായി കാണുന്നു’, പ്രിയദര്‍ശന്‍ കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!