Entertainment News

ഗൃഹാതുരത്വമുണർത്തുന്ന ക്രിക്കറ്റ്‌ ഓർമകളിലൂടെ ഉള്ള കടന്ന് പോക്ക്; മാങ്കോസ്റ്റീൻ ക്ലബിന്റെ ക്രിക്കറ്റ് പാട്ട്

പാട്ടിനോടൊപ്പം രാഷ്ട്രീയം കൂടി ചേർത്ത് അവതരിപ്പിക്കുന്ന കോഴിക്കോട്ടെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഗീത കൂട്ടായ്മയാണ് മാങ്കോസ്റ്റീൻ ക്ലബ്‌.ചൂട്ട് മോഹനൻ, അജയ് ജിഷ്ണു സുധേയൻ, വിഷ്ണു വിജയൻ, നവജ്യോത് സുരേന്ദ്രൻ എന്നിവരാണ് മാങ്കോസ്റ്റീൻ ക്ലബ്‌ അംഗങ്ങൾ.
കറുത്ത നിറമുള്ള ദ്രാവിഡ മാവേലിയുടെ സങ്കൽപം പറഞ്ഞ മാവേലിപ്പാട്ട്, സവർഗനുരാഗം പ്രമേയമായി വന്ന പ്രേമപ്പാട്ടും EIA draft ന് എതിരായുള്ള പാട്ടുമെല്ലാം ചെയ്ത മാങ്കോസ്റ്റീൻ ക്ലബ്‌ ന്റെ പുതിയ പാട്ടിന്റെ പ്രമേയം ക്രിക്കറ്റ്‌ ആണ്.ക്രിക്കറ്റ്‌ പാട്ട് ഒക്ടോബർ 28 ന് മാങ്കോസ്റ്റീൻ ക്ലബ്‌ ന്റെ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തു. ഗൃഹാതുരത്വമുണർത്തുന്ന ക്രിക്കറ്റ്‌ ഓർമകളിലൂടെ ഉള്ള ഒരു കടന്ന് പോക്കാണ് ഈ പാട്ട്, ഒടുവിൽ മത സ്പർദ്ധ ക്രിക്കറ്റ്റിലേക്ക് പോലും കടന്ന് വരുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ജാതിക്കും മതത്തിനും വർണ്ണത്തിനും അപ്പുറം മനുഷ്യന്മാരെ ഒരുമിപ്പിക്കാനുള്ള ക്രിക്കറ്റ്‌ന്റെ സ്പിരിറ്റ്‌ ആവണം ആഘോഷിക്കപ്പെടേണ്ടത്, അതാണ് ചെറുത്തു നിൽപ് എന്നും പാട്ട് പറഞ്ഞു വെക്കുന്നു.അജയ്‌ജിഷ്‌ണു സുധേയൻ ആണ് പാട്ടിന്റെ ഗാന രചനയും സംഗീതവും നിർവഹിച്ചത് ,അച്യുത് സഹദേവൻ മ്യൂസിക് പ്രൊഡക്ഷൻ നിർവഹിച്ചു.ജിക്കു എം ജോഷി മ്യുസിക് ഡിസൈൻ സൗണ്ട് മിക്‌സും ചെയ്ത പാട്ടിന്റെ
വീഡിയോ സംവിധാനം വിഷ്ണു വിജയൻ ടി നിർവഹിച്ച് വീഡിയോ എഡിറ്റിംഗ് പ്രത്യുഷ് ചന്ദ്രനും നിർവഹിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!