Trending

ലോൺ നൽകാമെന്ന വ്യാജേന കുന്ദമംഗലത്തെ പലരിൽ നിന്ന് പണം തട്ടിയെടുത്ത് കടന്നു കളഞ്ഞ വിരുതൻ അരുണിനെപിടിച്ചു പോലീസിൽ ഏൽപിച്ചു

ലോൺ നൽകാമെന്ന വ്യാജേന കുന്ദമംഗലത്തെ പലരിൽ നിന്ന് പണം തട്ടിയെടുത്ത് കടന്നു കളഞ്ഞ വിരുതൻ അരുണിനെപിടിച്ചു പോലീസിൽ ഏൽപിച്ചു.

തട്ടിപ്പിൻ്റെയും വെട്ടിപ്പിൻ്റെയും കേന്ദ്രമായി മാറിയ കുന്ദമംഗലത്ത് നിന്ന് ലക്ഷങ്ങൾ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി അരുണിനെ ഇരയാവർ പിടിച്ച് കുന്ദമംഗലം പോലീസിൽ ഏൽപിച്ചു. മലപ്പുറം ജില്ലയിലെ തൃപ്പനച്ചിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. പിന്നീട് തന്ത്രത്തിൽ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കുറ്റിക്കാട്ടൂരിലെ വാടക വീട്ടിൽ നിന്നും മുങ്ങുന്ന തൃശ്യങ്ങൾ സി സി ടി വി യിൽ നിന്നും ലഭിച്ചിരുന്നു. ഇത തുടർന്ന് നടത്തിയ അ ന്വേഷണമാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. ഇയാളുടെ കൂട്ടാളി എരഞ്ഞിപ്പാലം സ്വദേശി റിനീഷിനെ കണ്ടെത്തിയാൽ മാത്രം യഥാർത്ഥ ചിത്രം വെളിവാകുകയുള്ളൂ. കുന്ദമംഗലം ടൗണിലെ പ്രധാന കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിച്ച ഫിൻ സ്റ്റോർ എന്ന സ്ഥാപനത്തിലൂടെയാണ് ഈ പുതിയ തട്ടിപ്പ് നടന്നത്. ലോൺ തരപ്പെടുത്തി നൽകാം എന്ന വ്യാജേന ആളുകളിൽ നിന്നും ഈ ആവശ്യത്തിനായി ആയിരവും രണ്ടായിരം മറ്റുമാണ് ഇവർ തട്ടിയെടുത്തത്.അങ്ങനെ ആയിര കണക്കിന് ആളുകളിൽ നിന്നായി ലക്ഷ കണക്കിന് രൂപയാണ് ഇവർ പറ്റിച്ചത്. എരഞ്ഞിപ്പാലം സ്വദേശി റിനീഷ് കോട്ടയം സ്വദേശി അരുൺ എന്നിവരാണ് സ്ഥാപന ഉടമകൾ.പതിനഞ്ചോളം വരുന്ന ജീവനക്കാരെ മുൻ നിർത്തിയാണ് ഇവർ ഈ തട്ടിപ്പ് നടത്തിയത്. ആളുകളിൽ നിന്നും ഈ ജീവനക്കാർ മുഖേനയാണ് രേഖകളും പണവും കൈപ്പറ്റിയത് .അതിനാൽ തന്നെ പറ്റിക്കപെടുകയാണെന്ന് തിരിച്ചറിഞ്ഞ ആളുകൾ അന്വേഷിച്ച് വരുന്നതും തെറി പറയുന്നതും ഞങ്ങളെയാണ് എന്ന് സ്ഥാപന ജീവനക്കാരിൽ ഒരാൾ ജനശബ്ദത്തോട് അന്ന് പ്രതികരിച്ചിരുന്നു -ഇവർക്ക് ഈ സ്ഥാപനത്തിന് പിന്നിൽ നടക്കുന്ന പ്രവർത്തികളെ കുറിച്ച് അറിവില്ലായിരുന്നു.ഈ ജീവനക്കാരെയും അതി സമർത്ഥമായി ഇവർ പറ്റിച്ചത്..ഏകദേശം 9 സ്ത്രീകളും 6 യുവാക്കളുമടക്കം 15 പേരാണ് സ്റ്റാഫ് ഇനത്തിൽ ഈ സ്ഥാപനത്തിൽ തൊഴിൽ എടുത്തിരുന്നത്.
.ഇവർക്ക് ശമ്പളം പോലും കൃത്യമായി നൽകിയിരുന്നില്ല. തുടരെ തുടരെ ശമ്പളം ചോദിക്കുന്ന ഇവർക്ക് പിന്നെ തരാം എന്ന പറഞ്ഞ് ഇവർ ഒതുക്കി.പിന്നീട്
ശമ്പളം കിട്ടാതെ ജോലി ചെയ്യേണ്ട എന്ന് ഇവർ തീരുമാനിക്കുകയും കുന്ദമംഗലം സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. . ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ആധാരം,ആധാർ കാർഡ്,തുടങ്ങിയ എല്ലാ രേഖകളുടെയും പകർപ്പ് ഇവർ കൈലാക്കിയിട്ടുണ്ട്.കുന്ദമംഗലം സ്റ്റേഷനിൽ 20 ലധികം പരാതികളാണ് അന്ന് ലഭിച്ചത്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യുന്നതിലൂടെ പുറത്ത് വരുമെന്ന് പ്രത്യാശിക്കാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!