മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം
പൊതുവിഭാഗം റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമർപ്പിക്കാം . 1000 ച. അടിയ്ക്ക് മുകളില്‍ വീട്/ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി/ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളില്‍ ജോലി/ആദായനികുതി നല്‍കുന്നവര്‍/നാലുചക്രവാഹനം ഉള്ളവര്‍/25000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ആണ് അപേക്ഷ നല്‍കാന്‍ അര്‍ഹതയുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാനദണ്ഡപ്രകാരം ബി.പി.എല്‍. ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അക്ഷയ സെന്റര്‍ മുഖേനയോ civilsupplieskerala.gov.in എന്ന വെബ്സൈറ്റിലൂടെയോ സിറ്റിസന്‍ ലോഗിന്‍ വഴിയോ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ നൽകാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ഇറച്ചിക്കോഴി വളർത്തൽ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 12ന് രാവിലെ 10.00 മുതൽ 5.00 മണി ഇറച്ചിക്കോഴി വളർത്തൽ വരെ പരിശീലനം ഉണ്ടാകും. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവർ ആധാർ കാർഡിൻറെ കോപ്പി കൊണ്ടുവരേണ്ടതാണ്.
റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എം.ഡി/ ഡി.എൻ.ബി/ഡി.എം.ആർ.ഡി ( പ്രവർത്തി പരിചയം അഭികാമ്യം ). പ്രതിഫലം : 80,000 രൂപ പ്രതിമാസം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരേണ്ടതാണ്.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ/വാച്ച്മാൻ (പാർട്ട്- 1 നേരിട്ടുള്ള നിയമനം) (സെക്കന്റ് എൻ സി എ – മുസ്ലിം-കാറ്റ ന. 649/2017) തസ്തികയുടെ റാങ്ക് പട്ടിക അവസാനമായി നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ചതിനാലും മാതൃറാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. റാങ്ക് പട്ടികയിൽ നിന്നും മുസ്ലിം വിഭാഗത്തിനുള്ള എൻ സി എ ഒഴിവുകളൊന്നും തന്നെ നിയമന ശിപാർശ ചെയ്യാൻ അവശേഷിക്കുന്നില്ല.
ദർഘാസ് ക്ഷണിച്ചു
ബേപ്പൂർ – ചാലിയം പുലിമുട്ടിന് സമീപം പുഴയിലും കടലിലുമായി തുറമുഖ വകുപ്പ് സ്ഥാപിച്ച മാർക്കിംഗ് ഫ്ളോട്ടുകളിൽ റിഫ്ലക്റ്റിംഗ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ ആറിന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ബേപ്പൂരിലുള്ള കേരള മാരിടൈം ബോർഡ് ഓഫീസിൽ സമർപ്പിക്കണം. അന്ന് വൈകുന്നേരം മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കും. ഫോൺ : 0495 2414863
ക്വട്ടേഷൻ ക്ഷണിച്ചു
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കോഴിക്കോട് പ്രവേശന കവാടത്തിനടുത്ത് ട്യൂബ് വെൽ കുഴിക്കുന്നതിനായി താൽപ്പര്യമുള്ളവരിൽ നിന്നും മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. നിരതദ്രവ്യം 800 രൂപ. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : ഒക്ടോബർ 17 ഉച്ച രണ്ട് മണി. അന്നേ ദിവസം മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതാണ്. ഫോൺ : 0495-2380119
ക്വട്ടേഷൻ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഇന്റർ കോം സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : ഒക്ടോബർ 19 വൈകുന്നേരം 5 മണി. ഫോൺ : 0495-2377786
മിഡ് ലെവൽ സർവീസ് പ്രൊവൈഡർ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 13നു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി https://tinyurl.com/mvppnmsp എന്ന ലിങ്കിൽ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോൺ : 0495 2374990
ഇൻറർവ്യൂ
ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ ഉത്തര മേഖലയിൽ പെടുന്ന കോഴിക്കോട് ജില്ലയിലെ ഇ എസ് ഐ ആശുപത്രി / ഡിസ്പെൻസറിയിലേക്ക് അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
താത്പര്യമുള്ള ഡോക്ടർമാർ ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യത (എം ബി ബി എസ് ), ടി സി എം സി രജിസ്ട്രേഷൻ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് , സമുദായ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഒക്ടോബർ 31ന് രാവിലെ 11 മണി മുതൽ 1 മണി വരെ ഇൻറർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ : 0495 2322339
ബാര്‍ബര്‍ ഷോപ്പ് നവീകരിക്കാന്‍ ധനസഹായം
പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്നു. ബാര്‍ബര്‍ഷോപ്പ് നവീകരണ പദ്ധതി പ്രകാരമാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കൂടരുത് . പരമാവധി പ്രായപരിധി 60 വയസ്സ് . പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിപ്പിച്ച പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സഹിതം ഷോപ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ പഞ്ചായത്ത് , നഗരസഭാ സെക്രട്ടറിക്ക് ഒക്ടോബര്‍ 31 വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫോമിന്റെ മാതൃക bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാം 0484 – 2983130.
ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിങ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഒക്ടോബർ ഏഴിന് പീരുമേടും 10, 17, 31 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും
കൈറ്റ് വിക്ടേഴ്‌സിൽ ഇന്നുമുതൽ ‘സ്‌പേസ് വീക്ക് ‘ പ്രത്യേക പരിപാടികൾ
അന്താരാഷ്ട്ര ബഹിരാകാശ വാരത്തോട് അനുബന്ധിച്ച് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്യും. ഒക്ടോബർ 7 മുതൽ 9 വരെ വൈകുന്നേരം 6.30 നാണ് പ്രത്യേക അഭിമുഖ പരിപാടിയുടെ സംപ്രേഷണം. പ്രപഞ്ചത്തിന്റെ ഉത്ഭവവും അതിലേക്കുള്ള അന്വേഷണങ്ങൾക്ക് ശാസ്ത്രലോകം നൽകിയ സംഭാവനകളെയുമാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ഏഴിന് ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ (ഡയറക്ടർ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ), എട്ടിന് ഡോ. പത്മകുമാർ ഇ.എസ്. (ഡയറക്ടർ, ഇനർഷ്യൽ സിസ്റ്റം യൂണിറ്റ്), ഒൻപതിന് ഡോ. വി. നാരായണൻ (ഡയറക്ടർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ) എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പുനസംപ്രേഷണം അടുത്ത ദിവസം രാവിലെ 7.30 ന്. തൽസമയം www.victers.kite.kerala.gov.in ലും തൊട്ടടുത്ത ദിവസം മുതൽ www.youtube.com/itsvicters ലും ലഭ്യമാണ്.
വന്യജീവി വാരാഘോഷം ; വിജയികളെ പ്രഖ്യാപിച്ചു
2023-ലെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തില്‍ തൃശൂര്‍ സ്വദേശി ടി.പി.ജയരാജ് ഒന്നാം സ്ഥാനവും ജോര്‍ജ് എസ്.ജോര്‍ജ് (പത്തനംതിട്ട), കെ.പി.ജിന്‍സണ്‍ (തിരുവനന്തപുരം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. പന്ത്രണ്ട് സമാശ്വാസ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ https://forest.kerala.gov.in/ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വാട്ടര്‍ കളര്‍ പെയിന്റിംഗ് എല്‍പി വിഭാഗത്തില്‍ വേദ് തീര്‍ഥ് ബിനീഷ്, വി.ആത്മിക, എസ്.നവനീത് കൃഷ്ണ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.യുപി വിഭാഗത്തില്‍ ഭാഗ്യശ്രീ രാജേഷ് ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. എം.സിയാ ഫാത്തിമ, ജി.ക്രീതേഷ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ.പി.അലീന, ശ്രീലക്ഷ്മി ജയറാം, ശ്രേയ രമേഷ് എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. കോളജ് വിഭാഗത്തില്‍ എസ്.സൂര്യദത്ത്, എസ്.ജീവന്‍, പി.പി.അദ്വൈത് എന്നിവര്‍ക്കാണ് യഥാക്രമം ആദ്യ മൂന്നു സ്്ഥാനങ്ങള്‍.
ഹ്രസ്വ ചിത്ര മത്സരത്തില്‍ മാലി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അരിപ്പ, ഹരിത ആന്റ് ഹെര്‍ ഫാദര്‍ എഗെയിൻസ്റ്റ് ഗ്ലോബല്‍ വാമിംഗ് എന്നീ ഹ്രസ്വ ചിത്രങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് മൂന്ന് ഹ്രസ്വ ചിത്രങ്ങള്‍ക്ക് സമാശ്വാസ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപന്യാസ രചന മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇഷിത അന്ന ഒന്നാം സ്ഥാനാര്‍ഹയായി. എം. സിനോവ്, ആര്‍.ദേവിക എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. കോളജ്തല മത്സരത്തില്‍ അലീനാ മേരി ജോസഫ് ഒന്നാം സ്ഥാനവും എം.നന്ദന, അന്നാ ഡൊമിനിക് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പോസ്റ്റര്‍ രചനാ മത്സരത്തില്‍ ഗോപിക കണ്ണന്‍ ഒന്നാം സ്ഥാനവും ശ്രീലക്ഷ്മി ജയറാം, അധീപ് സാലു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. മൂന്നു പേര്‍ക്ക് സമാശ്വാസ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പെന്‍സില്‍ ഡ്രോയിംഗില്‍ എല്‍പി വിഭാഗത്തില്‍ എസ്.ഇമേയ, ഗോവിന്ദ് ഭാഗ്യരാജ്, വേദ് തീര്‍ഥ് ബിനീഷ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. യുപി വിഭാഗത്തില്‍ പി.ആര്‍.ശ്രീഹരി, എം.എസ്.അമന്‍ജീത്, ജി.ക്രീതേഷ് എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പി.എം.സാധിക, എ.പി.അലീന, ശ്രേയ രമേഷ് എന്നിവരും കോളജ് വിഭാഗം മത്സരത്തില്‍ കെ.വി.സിദ്ധാര്‍ഥ്, പി.പി.അദ്വൈത്, ബി.സാഗരിക എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
യാത്രാവിവരണം (മലയാളം) വിഭാഗത്തില്‍ പ്രദീപ് സോമന്‍, എം.മുജീബ് റഹ്‌മാന്‍, എ.കെ.വേണു എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. നാലു പേര്‍ക്ക് സമാശ്വാസ സമ്മാനങ്ങള്‍ ലഭിക്കും. യാത്രാവിവരണം (ഇംഗ്ലീഷ്) വിഭാഗത്തില്‍ കെ.ആര്‍.വിവേക് ഒന്നാം സ്ഥാനാര്‍ഹനായി. സി.യു ശ്രീനി, എ.ഹമീം മുഹമ്മദ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. മൂന്നു പേര്‍ സമാശ്വാസ സമ്മാനാര്‍ഹരായി.
മുഴുവന്‍ മത്സര ഫലവും വിജയികളുടെ വിവരങ്ങളും https://forest.kerala.gov.in/ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

