പതിനെട്ടുകാരിയെ 78കാരൻ പ്രണയിച്ചു വിവാഹം കഴിച്ചു. വരനായ റാഷെദ് മംഗകോപ്പും വധുവായ ഹലീമ അബ്ദുള്ളയും മൂന്നു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. ഫിലിപ്പീൻസിലാണ് ഈ പ്രണയസാഫല്യം.
പതിനഞ്ച് വയസുള്ളപ്പോഴാണ് ഹലീമ റാഷെദുമായി പ്രണയത്തിലായത്. ഫിലിപ്പീൻസിലെ കഗയാൻ പ്രവിശ്യയിലെ ഒരു പാർട്ടിയ്ക്കിടെയാണ് ഹലീമയും റാഷെദും ആദ്യമായി കണ്ടത്. അവിടെവെച്ച് ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറി. എല്ലാ ദിവസവും സംസാരിച്ചിരുന്ന ഇരുവരും വൈകാതെ പ്രണയത്തിലാകുകയായിരുന്നു.
റാഷെദിൻറെ മരുമകനായ ബെൻ ഇവരുടെ പ്രണയത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു. വരൻ തൻറെ പിതാവിൻറെ സഹോദരിഭർത്താവും വധുവിൻറെ അച്ഛൻ വരനുവേണ്ടി ജോലി ചെയ്യുന്നയാളുമാണ്. അങ്ങനെയാണ് മൂന്നുവർഷം മുമ്പ് നടന്ന ഒരു സൽക്കാരത്തിനിടെ റാഷെദും ഹലീമയും തമ്മിൽ കാണാനുള്ള സാഹചര്യമുണ്ടായത്.
ഇരുവരുടെയും ഇഷ്ടം വീട്ടിൽ പറഞ്ഞപ്പോൾ ബന്ധുക്കളാരും എതിർപ്പ് പ്രകടിപ്പിച്ചില്ല. വിവാഹം നടത്തിക്കൊടുക്കാൻ എല്ലാവരും മുന്നിട്ടുനിൽക്കുകയും ചെയ്തു. മകളുടെ ഇഷ്ടമാണ് തനിക്ക് വലുതെന്നും അതിനാൽ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും ഹലീമയുടെ മാതാപിതാക്കൾ പറയുന്നു. വിവാഹശഏഷം റാഷെദും ഹലീമയും കാർമെൻ പട്ടണത്തിലെ പുതിയ വീട്ടിൽ താമസം തുടങ്ങി.